Join our Whatsapp channel for Updates Click to Follow

GAMBAS UBUNTU DESKTOP MENU BOX - GUD MENU BOX

EduKsd
0





GUD MENU BOX



             നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡെസ്ക്ടോപിലെ Application Menu വില്‍ നിന്നോ പാനലുകളിലെ Launcher Icon കളിലോ ക്ലിക്ക് ചെയ്താണല്ലോ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവ Terminal ല്‍ command ടൈപ്പ് ചെയ്തും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉദാഹരണത്തിന് Firefox ജാലകം പ്രവര്‍ത്തിപ്പിക്കുവാന്‍
Application -> Accessories -> Terminal എന്നക്രമത്തില്‍ തുറന്ന് Firefox എന്ന് ടൈപ്പ് ചെയ്താല്‍ ആ ജാലകം തുറന്നുവരും.
ഇതിനുപകരം ഒരൊറ്റ മെനുവിലൂടെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കുവാനുള്ള ഒരു ആപ്ലിക്കേഷനാണ് GUDMenuBox_v1.0. TSNMHS 
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHS ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Installation :
gudmenubox-v1-0_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Run :

Application -> SystemTools-> gudmenubox-v1.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.

     അപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍, Select The Application എന്നതിന്റെ താഴെയുള്ള കള്ളിയില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും പേരുകള്‍ കാണിക്കും. ഏതിലാണോ ക്ലിക്ക് ചെയ്യുന്നത് അത് തുറക്കപ്പെടും.
ഈ അപ്ലിക്കേഷനെ Desktop Icon ആയി പ്രവര്‍ത്തിപ്പിക്കുവാന്‍
Application -‍> SystemTools- എന്ന മെനുവില്‍ പോയി GUDMenuBox_v1.0 എന്നതിനെ Drag ചെയ്ത് Desktop ലേക്കോ Panel ലേക്കോ ചേര്‍ക്കാവുന്നതാണ്.

ഇങ്ങിനെ ചെയ്താല്‍ Application മെനു ഉപയോഗിക്കാതെ തന്നെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കാം. 


Generate List എന്നതില്‍ ക്ലിക്കി സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും ലിസ്റ്റ് ടെക്സ്റ്റ് ഫയലായി ജനറേറ്റ് ചെയ്യാം...
 
തയ്യാറാക്കിയത് 
LITTLE KITEs Team
TSNMHS Kundurkunnu



DOWNLOAD







Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top