Join our Whatsapp channel for Updates Click to Follow

പ്രവേശനോത്സവഗാനം

EduKsd
0

***********************

പുഞ്ചിരിയഴകുവിടർത്തി
ചിന്തകൾ ചിറകുനിവർത്തി
കുഞ്ഞുകുറുമ്പുകൾ കാട്ടി
അറിവിൻ ഉത്സവമെത്തി.... 2

മഴമേഘത്താളത്തിൽ
പുതുമണ്ണിൻ ഗന്ധത്തിൽ
നിറമേറും ചന്തത്തിൽ
മുറ്റത്തൊരു മയിലാട്ടം... 2
മിഴിപ്പൂവിൽ കൗതുകവും
മനതാരിൽ സ്വപ്നവുമായ്
വിജ്ഞാനത്തേൻ തേടും
പൂമ്പാറ്റക്കുഞ്ഞുങ്ങൾ.... 2
(പുഞ്ചിരി........... )

നിരനിരയായ് കൈകോർത്ത്‌
വന്നല്ലോ പൂക്കാലം
നാടാകെ ഉന്മാദം
നാളെല്ലാം പൊടിപൂരം.... 2
വരവേൽക്കാം നമ്മൾക്ക്
എതിരേൽക്കാം ഒന്നിച്ച്
തെയ്‌താരോ തകതാരോ
തെയ്തെയ് താരോ തകതാരോ....... 2
(പുdഞ്ചിരി......... )


Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top