Join our Whatsapp channel for Updates Click to Follow

SSLC പരീക്ഷ നിര്‍ദ്ദേശങ്ങളും ബെല്‍ സമയക്രമവും

EduKsd
0


  • ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. 
  • SSLC പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളും ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത് ഇവിടെ നിന്നും ലഭിക്കും.
  • പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശ പ്രകാരം ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും പരീക്ഷാദിവസങ്ങളില്‍ രാവിലെ 6.30ന് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. ട്രഷറികളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വിദ്യാലയങ്ങളില്‍ എത്തിക്കുന്ന ചോദ്യപേപ്പറുകള്‍ കൈപ്പറ്റി ഇരട്ട താഴുള്ള അലമാരകളില്‍ സൂക്ഷിക്കണം. പരീക്ഷക്ക് മുന്നോടിയായി ഇന്‍വിജിലേറ്റര്‍മാരുടെ യോഗം 9ന് ചേരണം. അതിനാല്‍ ഇന്‍വിജിലേറ്റര്‍മാരെ 7ന് റിലീവ് ചെയ്യണം.


SSLC/HSS/VHSE Bell Timings

Bell സമയക്രമം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ


എസ് എസ് എല്‍ സി പരീക്ഷ 2020 ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകര്‍ 9 മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
  • പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററില്‍ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ മെയില്‍ അഡീഷണല്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ട ഫയല്‍ ഏറ്റ് വാങ്ങേണ്ടതുമാണ്
  • പരീക്ഷാ ഹാളില്‍ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
  • പരീക്ഷാ ഹാളില്‍ അധ്യാപകരോ അനധ്യാപകരോ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോവരുത്. ഫോണുകള്‍ കൈവശമുള്ളവര്‍ അത് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കേണ്ടതാണ്.
  • 9.30ന് ആദ്യ ബെല്‍ അടിക്കുമ്പോള്‍ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ എത്തേണ്ടതാണ്.
  • വിദ്യാര്‍ഥികളെ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അതത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഉറപ്പ് വരുത്തിയതിന് ശേഷം അറ്റന്‍ഡന്‍സ് ഷീറ്റില്‍ അവരുടെ ഒപ്പുകള്‍ വാങ്ങേണ്ടതാണ്. iExaMS ല്‍ നിന്നും ലഭിക്കുന്ന അറ്റന്‍ഡന്‍സ് ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്
  • എല്ലാ കുട്ടികളുടെ കൈവശവും ഹാള്‍ ടിക്കറ്റ് ഉണ്ടെന്നു് ഉറപ്പ് വരുത്തുക.
  • മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
  • ഓരോ കുട്ടികള്‍ക്കും മെയിന്‍ ഷീറ്റ് നല്‍കി അത് ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കണം. അവര്‍ പൂരിപ്പിച്ചതിന് ശേഷം ഇന്‍വിജിലേറ്റര്‍ അവ പരിശോധിച്ച് മെയിന്‍ ഷീറ്റില്‍ ഒപ്പു ഇടേണ്ടതാണ്.
  • ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഇവരിലൊരാള്‍ റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകള്‍ ഏറ്റ് വാങ്ങി അന്നത്തെ പരീക്ഷക്ക് ആ റൂമില്‍ അവശ്യമുള്ളവയാണെന്ന് ഉറപ്പാക്കേണ്ടതും ചോദ്യപേപ്പറുകളുടെ കവറ‌ുകള്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷന്‍ എഴുതി രണ്ട് വിദ്യാര്‍ഥികളെ കൊണ്ട് ഒപ്പിടീച്ചതിന് ശേഷം കവറുകള്‍ തുറക്കാന്‍ പാടുള്ളു..
  • 9.45ന് ബെല്‍ അടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുകയും കുട്ടികളോട് 1,3 പേജുകളില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പിടാന്‍ ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ചെയ്യുക.
  • വിതരണത്തിന് ശേഷം ചോദ്യപേപ്പറുകള്‍ ബാക്കിയുണ്ടെങ്കില്‍ അവ പാക്കറ്റിനുള്ളില്‍ തിരികെ വെച്ച് പാക്കറ്റ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്യേണ്ടതും അര മണിക്കൂര്‍ കഴിഞ്ഞ് അവ ചീഫ് സൂപ്രണ്ടിന് കൈമാറണം
  • അരമണിക്കൂറിന് ശേഷം താമസിച്ച് വരുന്ന വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത്.
  • പരീക്ഷ തീരുന്നതിന് മുമ്പ് ഒരു വിദ്യാര്‍ഥിയേയും പരീക്ഷാ ഹാള്‍ വിട്ട് പോകുന്നതിന് അനുവദിക്കരുത്.
  • ചോദ്യപേപ്പറുകളില്‍ മറ്റൊന്നും എഴുതരുതെന്ന നിര്‍ദ്ദേശവും നല്‍കാവുന്നതാണ്
  • കൂള്‍ ഓഫ് സമയത്ത് കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • പത്ത് മണിക്ക് ബെല്‍ അടിക്കുന്ന സമയത്ത് എഴുതി തുടങ്ങാനുള്ള നിര്‍ദ്ദേശം നല്‍കുക.
  • അഡീഷണ്‍ ഷീറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ അവരുടെ സീറ്റുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുക . ഇന്‍വിജേലേറ്റര്‍ അവരുടെ സീറ്റുകളില്‍ പേപ്പറുകള്‍ എത്തിക്കുകയാണ് വേണ്ടത് . യാതൊരു കാരണവശാലും കുട്ടികളെ ഇന്‍വിജിലേറ്ററുടെ അടുത്തേക്ക് വിളിച്ച് വരുത്തരുത്
  • വിദ്യാര്‍ഥികള്‍ക്ക് അഡീഷണല്‍ ഷീറ്റുകള്‍ നല്‍കുമ്പോള്‍ അവയില്‍ രജിസ്റ്റര്‍ നമ്പര്‍ നിര്‍ബന്ധമായും എഴുതിയിരിക്കണം. ഇന്‍വിജിലേറ്റര്‍ അഡീഷണല്‍ ഷീറ്റില്‍ ഒപ്പുകള്‍ രേഖപ്പെടുത്തിയിരിക്കണം
  • അവസാന ബെല്‍ അടിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട് അതിനാല്‍ അവസാന ബെല്ലിന് ശേഷം മാത്രമേ ഉത്തരക്കടലാസുകള്‍ ശേഖരിക്കാവു.
  • പരീക്ഷ അവസാനിക്കുമ്പോള്‍ മെയിന്‍ ഷീറ്റ് ഒഴികെയുള്ള അഡീഷണല്‍ ഷീറ്റുകള്‍ എണ്ണം മെയിന്‍ ഷീറ്റില്‍ അതിനുള്ള ബോക്‌സില്‍ എഴുതുന്നതിന് കുട്ടികളോട് നിര്‍ദ്ദേശിക്കണം
  • ഇന്‍വിജിലേറ്റര്‍ ഓരോ വിദ്യാര്‍ഥി ഉപയോഗിച്ച അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവും ആ റൂമിലെ ആകെ അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവും അറ്റന്‍ഡന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തി ഒപ്പ് വെക്കേണ്ടതാണ്
  • പരീക്ഷ അവസാനിച്ചതിന് ശേഷം രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ അവ ശേഖരിച്ച് ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി എഴുതിയ അവസാനവരിയുടെ തൊട്ടുതാഴെ മോണോഗ്രാം പതിപ്പിച്ചതിന് ശേഷം ചീഫ് സൂപ്രണ്ടിന് കൈമാറണം.





pinch or double tap to zoom in











Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top