ഹയര്‍സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ററി/ആര്‍ട്ട് ഹയര്‍ സെക്കന്‍ററി സേ/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2020 സെപ്തംബര്‍ 22-ന് ആരംഭിക്കുന്നതാണ്. ഹയര്‍ സെക്കന്‍ററി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം കുട്ടികള്‍ അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാവുന്നതാണ്.
എസ്.എസ്.എല്‍.സി. /ടി.എച്ച്.എസ്.എല്‍.സി./എ.എച്ച്.എസ്.എല്‍.സി./എസ്.എസ്.എല്‍.സി.(ഹിയറിംഗ് ഇംപയേര്‍ഡ്.) /ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും 2020 സെപ്റ്റംബര്‍ 22-ന് ആരംഭിക്കും. ഇതിലേക്കുള്ള പരീക്ഷാ വിജ്ഞാപനം
www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ നാളെ പ്രസിദ്ധീകരിക്കുന്നതാണ്. കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതും ഇത്തരം വിദ്യാര്‍ത്ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ്.ഡി.എല്‍.എഡ്.പരീക്ഷ സെപ്റ്റംബര്‍ മൂന്നാം വാരം നടത്തുന്നതാണ്. ടി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തീയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുന്നതാണ്.
20-08-2020
Join Our Whatsapp Group Click Here