കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാലയങ്ങളില്‍ അഡ്‌മിഷന്‍ തിരക്ക് കുറക്കുന്നതിനായി ഓണ്‍ലൈനായി ടി സി അപേക്ഷ നല്‍കുന്നതിനും അഡ്‌മിഷന്‍ നടത്തുന്നതിനുമുള്ള ലിങ്കുകള്‍ സമ്പൂര്‍ണ്ണയില്‍ ലഭ്യമാണ്.
Online Admission for other School Students & New admission For STD I
STD I പുതിയതായുള്ള സ്കൂള്‍ പ്രവേശനം, സംസ്ഥാന സിലബസിന് പുറത്ത് ( CBSE /ICSE/ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ) പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിന് ഈ ലിങ്ക് ആണ് ഉപയോഗിക്കേണ്ടത്
Online Transfer Certificate
സമ്പൂര്‍ണ്ണയില്‍ ഓണ്‍ലൈനായി ടി സിക്ക് അപേക്ഷ നല്‍കുന്നതിനും അഡ്‌മിഷന്‍ നടത്തുന്നതിനുമുള്ള ലിങ്കുകള്‍ ലഭ്യമാണ്.
നിലവില്‍ ഗവ/എയ്‌ഡഡ് /അംഗീകാരമുള്ള അണ്‍ എയ്‌ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പുതിയൊരു വിദ്യാലയത്തിലേക്ക് ഓണ്‍ലൈന്‍ മുഖേന പ്രവേശനം തേടുന്നുതിന് Online Transfer Certificate എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . ഇതിനായി സമ്പൂര്‍ണ്ണയിലെ Online Transfer Certificate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . തുടര്‍ന്ന് ലഭിക്കുന്ന ലിങ്കില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അഡ്‌മിഷന്‍ നമ്പറും മറ്റ് വിശദാംശങ്ങളും പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാലയത്തിന്റെ വിശദാംശങ്ങളും നല്‍കി അപേക്ഷ സമര്‍പ്പിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ അറിയുന്നതിന് Application Status പരിശോധിക്കാവുന്നതാണ്
For Schools
രക്ഷകര്‍ത്താക്കള്‍ ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ വിദ്യാലയങ്ങള്‍ Dashboard ലെ Admission Request, TC Request എന്നീ ലിങ്കുകളിലൂടെ കാണാന്‍ സാധിക്കും.