ഹയർ സെക്കണ്ടറി ( Plus One) ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് 13ന്
EduKsd
September 12, 2021
0
പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം.
സെപ്റ്റംബർ 16ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.
എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വരുത്താം.
ട്രയല്‍ അലോട്ട്‍മെന്റ് അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ
ട്രയല്‍ അലോട്ട്‍മെന്റ് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ