Join our Whatsapp channel for Updates Click to Follow

ഏകജാലകം 2024 - Merit Quota First Allotment Results and Sports Quota First Allotment Results are Published.

EduKsd
0



താഴെ നൽകിയ സൈറ്റിൽ നിന്ന് അലോട്മെൻ്റ് പരിശോധിക്കാം.

ഏകജാലകം 2024- Merit Quota First Allotment Results and Sports Quota First Allotment Results are Published. Read Circulars and Instructions for more Details. Admissions From 11am on 5th June 2024 to 5pm on 7th June 2024
.
അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 5,6,7 തീയതികളിൽ സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടണം

Circulars

എന്താണ് ആദ്യ അലോട്ട്മെന്റ്റ്?

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 5 നു രാവിലെ 10 മണി മുതൽ ജൂൺ 7ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്മെന്റ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുളള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?

അഡ്‌മിഷൻ പോർട്ടലിലെ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.

താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ്?

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?

അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്കൂ‌ളിൽ നേരിട്ട് നൽകിയാൽ മതിയാകും.

പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?

ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.

പ്ലസ് വൺ പ്രവേശനം 2024 ആവശ്യമായ രേഖകൾ
  • ഏകജാലക വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ (രണ്ട് കോപ്പി) 
  • ടി.സി ( Transfer Certificate ) ( ഒറിജിനൽ )
  • സ്വഭാവ സർട്ടിഫിക്കറ്റ് ( Conduct Certificate ) (ഒറിജിനൽ )
  • SSLC Marklist/SSLC Result Page/ CBSE Result Page
  • സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്ക്കാർ / ജെ.ആർ.സി / എൻ.സി.സി/ ലിറ്റിൽ കൈറ്റ്സ് / SPC / LSS / USS ( അപേക്ഷയിൽ കൊടുത്തിട്ടുള്ളവ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ
  • CBSE വിദ്യാർഥികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ (Nativityഅല്ലെങ്കിൽ Ration Card). (SSLC Mast -ൽ ഇല്ല എങ്കിൽ കേരള സിലബസ് വിദ്യാർത്ഥികളും അവരുടെ പഞ്ചായത്ത് താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ (Nativity അല്ലെങ്കിൽ Ration Card ) ഹാജരാക്കേണ്ടതാണ്.
  • മുന്നോക്കക്കാരിലെ സാമ്പത്തികമായി ദുർബലമായ വിഭാഗം (EWS) അപേക്ഷകർ വരുമാന സർട്ടിഫിക്കറ്റ് . (Annexure 1 or 2)

ഒന്നാം അലോട്ട്മെൻ്റിൽ ഇഷ്‌ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്‌മിഷൻ എടുക്കണോ?

വേണം. അലോട്ട്മെന്റ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്‌ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെൻ്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

Fee Concession

SC / ST / OEC | Appendix 3 വിഭാഗങ്ങളിൽ ഉൾപെടുന്ന വിദ്യാർത്ഥികൾ ഫീ കൺസെഷൻ ലഭിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.








Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top