Join our Whatsapp channel for Updates Click to Follow

SSLC/PLUS TWO 2022 certificate available in the DigiLocker (എസ്.എസ്.എൽ.സി / ഹയർ സെക്കണ്ടറി 2022 ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ)

EduKsd
0

2015 മുതൽ 2022 വരെയുള്ള SSLC/ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീക്ഷാഭവൻ അറിയിച്ചു.  സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2022 വരെയുള്ള  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്.  ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.  https://digilocker.gov.in ൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക്
ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം.  മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (OTP)  കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.  അതിനുശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിന് ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക് ചെയ്യുക.  Education എന്ന സെക്ഷനിൽ നിന്ന്  ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക.  തുടർന്ന്  Class X School Leaving Certificate സെലക്ട് ചെയ്ത രജിസ്റ്റർ നമ്പറും, വർഷവും, ആധാർ നംബറും  കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാകും. 

ടോൾഫ്രീ നമ്പർ: 1800-4251-1800, 155300 (ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൽ നിന്ന്), 0471-2115054, 0471-2115098.  0471-2335523 (ബാക്കി നെറ്റ്‌വർക്കിൽ നിന്ന്).














Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top