എസ്‌എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 2023 -സാമൂഹ്യശാസ്ത്ര പരീക്ഷയിലെ
ക്രമീകരണങ്ങള്‍ 2023 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി
പരീക്ഷയില്‍ ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മര്‍ദവും ലഘൂകരിക്കുന്നതിനായി
സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
- സാമുഹ്യശാസ്ത്ര പരീക്ഷാപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്കോറുകളാണ് നല്‍കിയിരിക്കുന്നത്. “എ” വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടതാണ്. “ബി” വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.
- സാമുഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാമൂഹ്യശാസ്ത്രം ഒന്നിലും സാമുഹ്യശാസ്ത്രം രണ്ടിലും 40 സ്കോര്‍ വീതമുള്ള ചോദ്യപേപ്പറില്‍ “എ', 'ബി' എന്നിങ്ങനെ രണ്ട് പാര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ട് "എ" യില്‍ 40 സ്കോറും പാര്‍ട്ട് 'ബി'യില്‍ 40 സ്കോറുമാണുള്ളത്.
- നിര്‍ബന്ധമായും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ട യുണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പാര്‍ട്ട് “എ” യില്‍ നല്‍കിയിട്ടുള്ളത്. തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പാര്‍ട്ട് 'ബി' യില്‍ ഉള്ളത്. ഇതിലുടെ പഠനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാതയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. (വിശദാംശങ്ങള്‍ : എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ ലഭ്യമാണ്. (www.scertkerala.gov.in)
- SSLC പരീക്ഷയില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട പാഠഭാഗങ്ങള്‍ -ഇവിടെ
- എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 2023 -നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട പാഠഭാഗങ്ങള്‍ - ഇവിടെ