Join our Whatsapp channel for Updates Click to Follow

ഹിന്ദു OBC പ്രീമെട്രിക് സ്കോളർഷിപ്പ് 2022-23 അപേക്ഷിക്കാം

EduKsd
0


അപേക്ഷകൾ സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2023 ജനുവരി 16



നിർദ്ദേശങ്ങൾ :
  1. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC (Economically Backward Classes പൊതു വിഭാഗത്തിലെ സാമ്പത്തികമായി - പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. മാർക്ക്, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒറ്റതവണയായി ഒരു വർഷം 4000/- രൂപ അക്കാദമിക് അലവൻസ് ഇനത്തിൽ ലഭിക്കും.
  2. മുൻ വർഷത്തെ പരീക്ഷയിൽ മിനിമം 75% മാർക്ക് നേടിയിരിക്കണം.
  3. 2022-23 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക മുകളിലുള്ള ലിങ്കിൽ ലഭ്യമാണ്.(ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്).
  4. കുടുംബ വാർഷിക വരുമാനം 2,50,000/- രൂപയിൽ അധികരിക്കരുത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  5. രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  6. ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികളും, ഒ.ഇ.സി.ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
  7. സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 
  8. വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്കോളർഷിപ്പ് തുക നേരിട്ട് വിതരണം ചെയ്യുന്നതിനാൽ പദ്ധതിക്കായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്സ്ബുക്കിന്റെ അക്കൌണ്ട് നമ്പർ, IFSC എന്നിവ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
  9. നിശ്ചിത മാതൃകയിലുള്ള ഏൽപ്പിക്കേണ്ടതാണ്. അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
  10. നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ചതിനുശേഷം അപേക്ഷാഫാറം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്. 
  11. അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റേയും കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത്.
  12. അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി : 16/01/2023
  13. അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
  14. വരുമാനം, ജാതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പുവരുത്തേണ്ടതാണ്. ഇ-ഗ്രാന്റ്സ് പോർട്ടൽ ഇ-ഡിസ്ട്രിക്റ്റ് പോർട്ടലുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതിനാൽ ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ഇ-ഗ്രാന്റ്സ് പോർട്ടലിൽ എന്റർ ചെയ്യേണ്ടതാണ്. ആയതിനാൽ ഓൺലൈനായി ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് തന്നെയാണ് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളത് എന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്.
  15. ലഭ്യമായ അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി എൻട്രി ചെയ്യേണ്ടതാണ്. 31/01/2023 വരെ ഡാറ്റാ എൻട്രി നടത്താവുന്നതാണ്. ഡാറ്റാ എൻട്രിക്ക് സഹായകമാവുന്ന യൂസർ മാനുവൽ ഇ-ഗ്രാന്റ്സ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡേറ്റാ എൻട്രി സംബന്ധമായ പ്രശ്നങ്ങൾ egrantz3.0helpline2@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ മാത്രം അറിയിക്കേണ്ടതാണ്.
  16. പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യാഗസ്ഥർ സ്കൂൾ സന്ദർശിച്ച് അപേക്ഷാഫാറവും വരുമാന സർട്ടിഫിക്കറ്റും ആവശ്യപ്പെടുന്നപക്ഷം ആയത് പരിശോധനയ്ക്ക് നൽകേണ്ടതാണ്.
  17. വിദ്യാർത്ഥികളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ ഇ ഗ്രാന്റ്സ് പോർട്ടലിൽ കൃത്യമായി എന്റർ ചെയ്യുന്നതിൽ പ്രധാനാധ്യാപകർ വ്യക്തിപരമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന അക്കൌണ്ടിൽ ഒരു തവണയെങ്കിലും പണമിടപാട് നടത്തിയിട്ടുണ്ടെന്നും, അക്കൌണ്ട് ലൈവ് ആണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
  18. സമാന രീതിയിലുള്ള പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കേണ്ടതില്ല. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതല്ല.









إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top