പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭമായി. കുട്ടികളെ ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് പ്രമോഷന്‍ നടത്തേണ്ടതുണ്ടല്ലോ. സമ്പൂര്‍ണ്ണയില്‍ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
Step 1
- സമ്പൂര്‍ണ്ണ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക
- User Name, Passwor എന്നിവ നല്‍കി സസമ്പൂര്‍ണ്ണ സൈറ്റില്‍ ലോഗിന്‍ ചെയ്യുക
Step 2
പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ പ്രമോഷന്‍ ചെയ്യണമെങ്കില്‍ ഏതു ക്ലാസ്സിലേക്കാണോ പ്രമോഷന്‍ ചെയ്യുന്നത് ആക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ ഉണ്ടായിരിക്കണം. ഉദാഹരണമായി ആറാം ക്ലാസ്സിലെ കുട്ടികളെ ഏഴാം ക്ലാസ്സിലേക്ക് പ്രമോട്ട് ചെയ്യണമെങ്കില്‍ ഏഴാം ക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ (Example A 2014-15) ഉണ്ടാക്കണം. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ പ്രമോഷന്‍ ചെയ്യണമെങ്കില്‍ ഏതു ക്ലാസ്സിലേക്കാണോ പ്രമോഷന്‍ ചെയ്യുന്നത് ആക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ ഉണ്ടായിരിക്കണം. ഉദാഹരണമായി ആറാം ക്ലാസ്സിലെ കുട്ടികളെ ഏഴാം ക്ലാസ്സിലേക്ക് പ്രമോട്ട് ചെയ്യണമെങ്കില്‍ ഏഴാം ക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ (Example A 2014-15) ഉണ്ടാക്കണം. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
- മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക
- പേജിന്റെ മുകളില്‍ വലതു വശത്ത Import Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- Start Date , End Date എന്നിവ നല്‍കി Submit ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ പുതിയ ഒരു ഡിവിഷന്‍ കൂടി വന്നിരിക്കുന്നതു കാണാം.
- ഈ ക്ലാസ്സില്‍ ഈ വര്‍ഷം ഒരു പുതിയ ഡിവിഷന്‍ കൂടി ചേര്‍ക്കണമെന്നുണ്ടെങ്കില്‍ പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന New Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Start Date, End Date എന്നിവ കൊടുത്ത് Division ന്റെ പേര് B എന്നും നല്‍കി Submit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇത്രയുമായാല്‍ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞു. ഇനി എങ്ങനെയാണ് താഴ്‌ന്ന ക്ലാസ്സിലെ കുട്ടികളെ പുതിയതായി നിര്‍മ്മിച്ച ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് എന്നു നോക്കാം.
Step 3
- മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന പേജിലെ വലതു വശത്ത് മുകളില്‍ കാണുന്ന Student Transfer എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന പേജില്‍ Reason for Transfer, Select a class, Select A division എന്നിവ കാണാം
- Reason for Transfer എന്നുള്ളതിനു നേരെ EHS എന്നു സെലക്ട് ചെയ്യണം
- Select a class എന്നതിനു നേരെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ക്ലാസ്സ് സെലക്ട് ചെയ്യുക.
- Select a Division എന്നതിനു നേരെ പ്രസ്തുത ക്ലാസ്സിലെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഡിവിഷന്‍ സെലക്ട് ചെയ്യുക.
- ഇപ്പോള്‍ ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ കാണാം. ഇതില്‍ ഏതെങ്കിലും കുട്ടിയെ പ്രമോഷന്‍ ചെയ്യേണ്ടതില്ലെങ്കില്‍ ആ കുട്ടിയുടെ പേരിന്റെ വലതു വശത്തു കാണുന്ന ടിക്ക് മാര്‍ക്ക് അണ്‍ ചെക്ക് ചെയ്താല്‍ മതി.
- ഈ കുട്ടികളെ ഏത് ക്ലാസ്സിലേക്കാണ് പ്രമോഷന്‍ നല്‍കുന്നത് എന്ന് പേജിന്റെ താഴെ വന്നിരിക്കുന്നത് കാണാം.
- ഡിവിഷന്‍ സെലക്ട് ചെയ്യുക
- Submit ചെയ്യുക. Batch transfer successfull. എന്ന മെസ്സേജ് കാണാം.
- ഒരു ഡിവിഷനിലെ എല്ലാ കുട്ടികളേയും മുഴുവനായും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Current division will be inactivated if you proceed. Confirm എന്ന മെസ്സേജ് കാണാം, ഇവിടെ OK കൊടുത്താല്‍ മതി.
പുതിയ ഡിവിഷനിലേക്ക് കുട്ടികളെ ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ആ ക്ലാസ്സില്‍ പുതിയ ഡിവിഷന്‍ ഉണ്ടായിരിക്കണം. അതായത് 6A 2014-15 എന്ന ഡിവിഷന്റെ കൂടെ 6B 2014-15 എന്ന ഒരു ഡിവിഷന്‍ കൂടി പുതിയതായി എങ്ങനെ ഉണ്ടാക്കാം.
- മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക.
- ഏത് ക്ലാസ്സിലാണോ പുതിയ ഡിവിഷന്‍ ഉണ്ടാക്കേണ്ടത് ആ ക്ലാസ്സില്‍ ക്ലിക്ക് ചെയ്യുക.
- വലതു വശത്തെ New Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
- Division Name (B) നല്‍കുക.
- Start Date (01-Jun-2014),
- End Date(31-May-2015) എന്നിവ നല്‍കുക.
- Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ 6A 2014-15 എന്ന പുതിയ ഡിവിഷന്‍ സൃഷ്ടിക്കപ്പെട്ടിരിക്കും. ഒരു ക്ലാസ്സിലെ കഴിഞ്ഞവര്‍ഷത്തെ കുട്ടികളെ അതേ ക്ലാസ്സിലെ ഈ വര്‍ഷത്തിലേക്ക് മാറ്റുന്ന വിധം
- മെനു ബീറിലെ Class and Divisions ക്ലിക്ക് ചെയ്യുക
- Student Transfer ക്ലിക്ക് ചെയ്യുക
- താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ Reason; EHS സെലക്ട് ചെയ്ത ശേഷം ക്ലാസ്സ്, ഡിവിഷന്‍, കുട്ടികള്‍, ഡെസ്റ്റിനേഷന്‍ ക്ലാസ്സ്, ഡെസ്റ്റിനേഷന്‍ ഡിവിഷന്‍ എന്നിവ സെലക്ട് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- പ്രസ്തുത 25 കുട്ടികള്‍ പുതിയ വര്‍ഷത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും.
Download EduKsd From Playstore
Join Our Whatsapp Group Click Here
Join Our Telegram Channel Click Here