Join our Whatsapp channel for Updates Click to Follow

Class Promotion through SAMPOORNA

EduKsd
0





പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭമായി. കുട്ടികളെ ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് പ്രമോഷന്‍ നടത്തേണ്ടതുണ്ടല്ലോ. സമ്പൂര്‍ണ്ണയില്‍ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
Step 1
  • സമ്പൂര്‍ണ്ണ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക
  • User Name, Passwor എന്നിവ നല്‍കി സസമ്പൂര്‍ണ്ണ സൈറ്റില്‍ ലോഗിന്‍ ചെയ്യുക
Step 2
പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ പ്രമോഷന്‍ ചെയ്യണമെങ്കില്‍ ഏതു ക്ലാസ്സിലേക്കാണോ പ്രമോഷന്‍ ചെയ്യുന്നത് ആക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ ഉണ്ടായിരിക്കണം. ഉദാഹരണമായി ആറാം ക്ലാസ്സിലെ കുട്ടികളെ ഏഴാം ക്ലാസ്സിലേക്ക് പ്രമോട്ട് ചെയ്യണമെങ്കില്‍ ഏഴാം ക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ (Example A 2014-15) ഉണ്ടാക്കണം. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
  • മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക
പുതിയ ഡിവിഷന്‍ ഉണ്ടാക്കേണ്ടത് ഏത് ക്ലാസ്സിലാണോ ആക്ലാസ്സില്‍ ക്ലിക്ക് ചെയ്യുക


  • പേജിന്റെ മുകളില്‍ വലതു വശത്ത Import Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • Start Date , End Date എന്നിവ നല്‍കി Submit ക്ലിക്ക് ചെയ്യുക


  • ഇപ്പോള്‍ പുതിയ ഒരു ഡിവിഷന്‍ കൂടി വന്നിരിക്കുന്നതു കാണാം.
  • ഈ ക്ലാസ്സില്‍ ഈ വര്‍ഷം ഒരു പുതിയ ഡിവിഷന്‍ കൂടി ചേര്‍ക്കണമെന്നുണ്ടെങ്കില്‍ പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന New Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Start Date, End Date എന്നിവ കൊടുത്ത് Division ന്റെ പേര് B എന്നും നല്‍കി Submit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇത്രയുമായാല്‍ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞു. ഇനി എങ്ങനെയാണ് താഴ്‌ന്ന ക്ലാസ്സിലെ കുട്ടികളെ പുതിയതായി നിര്‍മ്മിച്ച ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് എന്നു നോക്കാം.

Step 3
  • മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ വരുന്ന പേജിലെ വലതു വശത്ത് മുകളില്‍ കാണുന്ന Student Transfer എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ വരുന്ന പേജില്‍ Reason for Transfer, Select a class, Select A division എന്നിവ കാണാം
  • Reason for Transfer എന്നുള്ളതിനു നേരെ EHS എന്നു സെലക്ട് ചെയ്യണം
  • Select a class എന്നതിനു നേരെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ക്ലാസ്സ് സെലക്ട് ചെയ്യുക.
  • Select a Division എന്നതിനു നേരെ പ്രസ്തുത ക്ലാസ്സിലെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഡിവിഷന്‍ സെലക്ട് ചെയ്യുക.
  • ഇപ്പോള്‍ ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ കാണാം. ഇതില്‍ ഏതെങ്കിലും കുട്ടിയെ പ്രമോഷന്‍ ചെയ്യേണ്ടതില്ലെങ്കില്‍ ആ കുട്ടിയുടെ പേരിന്റെ വലതു വശത്തു കാണുന്ന ടിക്ക് മാര്‍ക്ക് അണ്‍ ചെക്ക് ചെയ്താല്‍ മതി.
  • ഈ കുട്ടികളെ ഏത് ക്ലാസ്സിലേക്കാണ് പ്രമോഷന്‍ നല്‍കുന്നത് എന്ന് പേജിന്റെ താഴെ വന്നിരിക്കുന്നത് കാണാം.
  • ഡിവിഷന്‍ സെലക്ട് ചെയ്യുക
  • Submit ചെയ്യുക. Batch transfer successfull. എന്ന മെസ്സേജ് കാണാം.
  • ഒരു ഡിവിഷനിലെ എല്ലാ കുട്ടികളേയും മുഴുവനായും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Current division will be inactivated if you proceed. Confirm എന്ന മെസ്സേജ് കാണാം, ഇവിടെ OK കൊടുത്താല്‍ മതി.
ഒരു ക്ലാസ്സിലെ ഒരു ഡിവിഷനില്‍ നിന്നും അതേ ക്ലാസ്സിലെ മറ്റൊരു ഡിവിഷനിലേക്ക് കൂട്ടികളെ മാറ്റുന്ന വിധം
പുതിയ ഡിവിഷനിലേക്ക് കുട്ടികളെ ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ആ ക്ലാസ്സില്‍ പുതിയ ഡിവിഷന്‍ ഉണ്ടായിരിക്കണം. അതായത് 6A 2014-15 എന്ന ഡിവിഷന്റെ കൂടെ 6B 2014-15 എന്ന ഒരു ഡിവിഷന്‍ കൂടി പുതിയതായി എങ്ങനെ ഉണ്ടാക്കാം.
  • മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക.
  • ഏത് ക്ലാസ്സിലാണോ പുതിയ ഡിവിഷന്‍ ഉണ്ടാക്കേണ്ടത് ആ ക്ലാസ്സില്‍ ക്ലിക്ക് ചെയ്യുക.
  • വലതു വശത്തെ New Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
  • Division Name (B) നല്‍കുക.
  • Start Date (01-Jun-2014),
  • End Date(31-May-2015) എന്നിവ നല്‍കുക.
  • Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ 6A 2014-15 എന്ന പുതിയ ഡിവിഷന്‍ സൃഷ്ടിക്കപ്പെട്ടിരിക്കും. ഒരു ക്ലാസ്സിലെ കഴിഞ്ഞവര്‍ഷത്തെ കുട്ടികളെ അതേ ക്ലാസ്സിലെ ഈ വര്‍ഷത്തിലേക്ക് മാറ്റുന്ന വിധം
ഉദാ: 6A 2013-14 ഡിവിഷനില്‍ 25 കുട്ടികള്‍ ഉണ്ടെന്നിരിക്കട്ടെ. ഈ കുട്ടികളെ 6A 2014-15 ഡിവിഷനിലേക്ക് മാറ്റണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നു നോക്കാം.
  • മെനു ബീറിലെ Class and Divisions ക്ലിക്ക് ചെയ്യുക
  • Student Transfer ക്ലിക്ക് ചെയ്യുക
  • താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ Reason; EHS സെലക്ട് ചെയ്ത ശേഷം ക്ലാസ്സ്, ഡിവിഷന്‍, കുട്ടികള്‍, ഡെസ്റ്റിനേഷന്‍ ക്ലാസ്സ്, ഡെസ്റ്റിനേഷന്‍ ഡിവിഷന്‍ എന്നിവ സെലക്ട് ചെയ്ത് Submit ബ‍ട്ടണ്‍ ക്ലിക്ക് ചെയ്യുക.

  • പ്രസ്തുത 25 കുട്ടികള്‍ പുതിയ വര്‍ഷത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും.

















Download EduKsd From Playstore
Join Our Whatsapp Group Click Here
Join Our Telegram Channel Click Here
Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top