SSLC പരീക്ഷാഫലം മെയ് 20ന് പ്രസിദ്ധീകരിക്കും. പ്ലസ്ടു ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. യൂണിഫോം, പാഠപുസ്തക വിതരണം 3 ദിവസത്തിനകം പൂർത്തിയാക്കും. ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി ഈ അധ്യായന വർഷം സ്കൂളുകളിൽ നടപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ജൂൺ ഒന്നിന് തുറക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തി. സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച് കേന്ദ്രത്തെ വിയോജിപ്പറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അനുകൂല നിലപാടില്ലെങ്കിൽ സ്വതന്ത്രമായി പാഠപുസ്തകം അച്ചടിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.