Join our Whatsapp channel for Updates Click to Follow

22/5/2023 (തിങ്കൾ) 2 pm ന് DGE യുടെ ചേമ്പറിൽ ചേർന്ന QIP അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗ തീരുമാനങ്ങൾ

EduKsd
0



👉2023-24 അധ്യയന വർഷം 220 പ്രവർത്തിദിനങ്ങൾ വരുന്ന(എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കി കൊണ്ടുള്ള) കലണ്ടർ ചർച്ചക്ക് വേണ്ടി നൽകി .
👉RTE ആക്ടിൽ 200 പ്രവർത്തി ദിനം (1000 മണിക്കൂർ പ്രവർത്തി സമയം) ആണ് നിഷ്കർഷിച്ചിട്ടുള്ളത് എന്നും ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കി കൊണ്ടുള്ള തീരുമാനം പ്രത്യേകിച്ച് 6 ആം പ്രവർത്തിദിനമായി വരുന്ന ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും KPSTA യുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തണമെന്ന് അറിയിച്ചു. മറ്റ് അധ്യാപക സംഘടനകളിൽ ബഹുഭൂരിപക്ഷവും നമ്മുടെ വാദം അംഗീകരിച്ചു.നിങ്ങളുടെ അഭിപ്രായം സർക്കാറിനെ അറിയിക്കാം എന്നും അതിന് ശേഷം QIP കൂടിയതിന് ശേഷം മാത്രമേ കലണ്ടർ പ്രഖ്യാപിക്കുകയുള്ളൂ എന്നും DGE ഉറപ്പ് തന്നു
👉LSS ,USS  പരീക്ഷ ഫെബ്രുവരി മാസം അവസാനത്തിൽ നടത്തണം എന്ന നമ്മുടെ ആവശ്യം അംഗീകരിച്ച് കലണ്ടറിൽ ഉൾപ്പെടുത്തി
👉 ഹൈസ്കൂൾ HM /AEO പ്രമോഷന് 12 വർഷം HS സർവീസ് ഉള്ളവരെ ഉൾപ്പെടുത്തണമെന്ന ആവശ്യം അടുത്ത DPC യോഗത്തിൽ ഉന്നയിക്കും എന്ന് DGE ഉറപ്പ് നൽകി.
👉SSLC,HSS,1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ കഴിഞ്ഞ വർഷം സംഭവിച്ച പിശക് സംഭവിക്കാതിരിക്കാൻ ജനുവരി മാസത്തിൽ ഒരു ദിവസത്തെ വർക് ഷോപ്പ് നടത്താം എന്ന് തീരുമാനിച്ചു.
👉 ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യവും യൂണിഫോം ഫണ്ട് നൽകുന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് DGE പറഞ്ഞു.
👉SSLC,PLUS TWO valuation നടത്തിയതിന്റെ Remuneration രണ്ട് ദിവസത്തിനുള്ളിൽ നൽകുന്നതാണ് എന്നും അറിയിച്ചു.

















Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top