ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകളിൽ പ്രവേശനോത്സവം
തിരുവനന്തപുരം : ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ പ്രവേശനോത്സവം
നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേൽപ്പാണ്
കുട്ടികൾക്ക് നൽകുക. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന
തല ഉദ്ഘാടനം നിർവഹിക്കും.തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ.പി.എസിൽ
ആണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. കൈറ്റ് വിക്ടെഴ്സ് ചാനൽ വഴി എല്ലാ
സ്‌കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദർശിപ്പിക്കണം. അതിനുശേഷം ഓരോ സ്കൂളിലും
ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ
നടക്കും.സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി ഉള്ള തയാറെടുപ്പുകൾ
വിലയിരുത്തുന്നതിന് മുഖ്യമന്ത്രി 22ന് വൈകീട്ട് 3. 30 ന് ഉന്നതതല യോഗം
വിളിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ -
എക്സൈസ്, ഗതാഗതം, വൈദ്യുതി, പട്ടികജാതി- പട്ടികവർഗ - പിന്നാക്ക വിഭാഗ ക്ഷേമ,
ദേവസ്വം വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി
(ആഭ്യന്തരം ) തദ്ദേശ സ്വയംഭരണം തുടങ്ങി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ,
പൊതു വിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. 21 മുതൽ 27 വരെ
സ്കൂളുകൾ വൃത്തിയാക്കുന്ന ദിവസങ്ങളാണ്. മെയ് 21ന് കരമന ബോയ്സ്, ഗേൾസ് സ്കൂളിൽ
സംസ്ഥാനതല ഉദ്ഘാടനംപൊതു വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. ഗ്രീൻ
ക്യാമ്പസ് ക്ളീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനം ആണിത്.