പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ ആദ്യവാരം തുടങ്ങിയെക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ ആദ്യവരാം തന്നെ ആരംഭിക്കും. എന്നാൽ മലബാറിൽ ആശങ്കയായി വീണ്ടും പ്ലസ് വൺ പ്രേവേശന സീറ്റ് ക്ഷാമം.പ്ലസ് വൺ ക്ലാസുകൾ ഈ അധ്യാന വർഷം മുതൽ വളരെ നേരത്തെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇതുവഴി 50 അധ്യാന ദിനങ്ങൾ അധികം ലഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ, പ്ലസ് വൺ ക്ലാസുകൾ കഴിഞ്ഞ കാലങ്ങളിൽ വളരെ വൈകിയാണ് ആരംഭിച്ചത്.
ആഗസ്റ്റ് അവസാനത്തോടുകൂടിയാണ് കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം വളരെ നേരത്തെ തന്നെ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കും. പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ജൂൺ ആദ്യവാരം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. മൂന്ന് അലോട്ട്മെന്റ് കളും പൂർത്തിയാക്കി ജൂലൈ ആദ്യവാരം തന്നെ ക്ലാസുകൾ തുടങ്ങാൻ ആയേക്കും.