Join our Whatsapp channel for Updates Click to Follow

അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് അംഗീകാരം ഉള്ള സ്‌കൂളുകളിൽ ചേരുന്നതിന് ടി.സി നിർബന്ധമില്ല

EduKsd
0
.
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ 2023-24 അധ്യായന വർഷം ടി.സി നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി.സി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2023-24 അധ്യായന വർഷം പ്രവേശനം ലഭ്യമാക്കാനുള്ള ഉത്തരവിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.










Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top