പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവേശനോത്സവം 2024
ജൂൺ - 3
പ്രവേശനോത്സവഗാനം (വരികൾ )
പ്രവേശനോത്സവഗാനം
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം
പോരൂ പോരൂ ആകാശതീരമേറെ പറപറന്നിടാം കൂട്ടരേ
ചേരൂ ചേരൂ പാഠങ്ങളായി പകർന്ന് ചിറകു വീശിടാമൊന്നുപോൽ
തെളിയുക മിഴി പൊഴിയുക മൊഴി നേരറിഞ്ഞു നേരെ നീങ്ങിടാൻ
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം സുന്ദരം.
പാഠഭാഗം മനപ്പാഠമാക്കാൻ പാടുപെട്ടിടേണ്ട
തൊട്ടറിഞ്ഞേ, കഥ കണ്ടറിഞ്ഞേ
നേടിടാം കാര്യമേതും
കളികളിൽ മുഴുകി
പല രസമൊടെയൊഴുകി
പേടി വേണ്ട പാട്ടുപാടി
നാം പഠിച്ചിട്ടും
അരുമകൾക്ക് കരുതലേകു മറിവിടങ്ങളാൽ
ഉലകിനൊപ്പം ഉയരെ നിന്ന
ഹൃദയ കേരളം
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം സുന്ദരം.
ശാസ്ത്രലോകം ഗണിതാർത്ഥസാരം നൂതനം ആവേശം
മൂല്യബോധം, സമഭാവബോധം
ചേരണം ഉള്ളിലാകെ.
പഴമയെ അറിയാം
പല പുതുവഴി തിരയാം
നാളെ തന്നിലാ വെളിച്ചമായി മാറിടം
വിരലിൽ നിന്ന് വിരലിലേക്ക്
പടരുമക്ഷരം
കനവ് തന്നു തണൽ വിരിക്കും
വലിയ കേരളം
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം സുന്ദരം.
ബി. കെ. ഹരിനാരായണന്റെ വരികൾ
ബിജിപാലിന്റെ ഈണം