Join our Whatsapp channel for Updates Click to Follow

ഏകജാലകം 2024 - Merit Quota Third Allotment Results Published

EduKsd
0




താഴെ നൽകിയ സൈറ്റിൽ നിന്ന് അലോട്മെൻ്റ് പരിശോധിക്കാം.

Download 


Third Allotment Result - വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് :

പ്ലസ് വൺ പ്രവേശനത്തിനുള്ള Second അലോട്ട്മെന്റ് ലഭിച്ചവർ രക്ഷകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി ജൂൺ 19,20, 22 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.

മുന്നാമത്തെയും അലോട്ട്മെന്റിൽ ഇടം നേടാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുക.


വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.


    പ്ലസ് വൺ പ്രവേശനം 2024 ആവശ്യമായ രേഖകൾ

    • അലോട്ടുമെന്റ് ലെറ്റർ (2 Copy)
    • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
    • സ്വഭാവ സർട്ടിഫിക്കറ്റ് (Original),
    • SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page
    • സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് Nativity Certificate കോപ്പി. അല്ലെങ്കില്‍ റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ & 1 കോപ്പി),
    • ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),
    • SC/ST വിഭാഗങ്ങളും OEC പെട്ടവരും ജാതി വരുമാന സർട്ടിഫിക്കറ്റ്,
    • മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ),
    • നിശ്ചിത ഫീസ്. (SC/ST/OEC/ Appendix-3 വിഭാഗങ്ങളില്‍ പെടുന്നവർ Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
    • Disability Certificate (ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രം).

    Fee Concession

    SC / ST / OEC | Appendix 3 വിഭാഗങ്ങളിൽ ഉൾപെടുന്ന വിദ്യാർത്ഥികൾ ഫീ കൺസെഷൻ ലഭിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.








    إرسال تعليق

    0 تعليقات
    إرسال تعليق (0)
    WhatsApp Group Join Now
    Telegram Group Join Now
    WhatsApp Group Join Now
    Telegram Group Join Now

    #buttons=(Accept !) #days=(20)

    Our website uses cookies to enhance your experience. Learn More
    Accept !
    To Top