തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് ഇന്നുമുതൽ പ്രവർത്തനസജ്ജമാകും. ആപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പിആർഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. താഴെക്കാണുന്ന ലിങ്ക് വഴി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
Sampoorna+ Android App
Sampoorna+ Web Login
അടുത്തദിവസം മുതൽ മൊബൈൽ ആപ്പിൽ സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്തു തുടങ്ങും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ
സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൈറ്റ് സി.ഇ.ഒ തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികളുടെ ഹാജർനില, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവയ്ക്കായി സ്കൂളുകൾക്കായി 'സമ്പൂര്‍ണ പ്ലസ് മൊബൈൽ ആപ്പ് ' പ്രവർത്തനം തുടങ്ങി.
അധ്യാപകർക്കും രക്ഷിതാക്കൾക്കും ആപ്പിൽ പ്രത്യേകം ലോഗിൻ സൗകര്യം.
How to Create Teacher Login on Sampoorna Plus App
- Teacher login ചെയ്യാൻ .... Sampoorna തുറക്കുക .... Dashboard ലുള്ള Data Entry users മെനു click ചെയ്യുക ...
- New data entry user Select ചെയ്യുക ....
- Details നൽകുക ..... പുതിയ Password നൽകുക .... Create ബട്ടൽ click ചെയ്യുക .... ഡിവിഷനുകൾ പ്രദർശിപ്പിക്കുന്ന window വരും അവിടെ നമുക്ക് class charge ഉള്ള class & Division ൽ ടിക് മാർക്ക് നൽകുക ::::
- ഇനി Mobile app ൽ വന്ന് user name ഉം password ഉം അടിച്ച് , Teacher login ചെയ്യാം --'''നമ്മുടെ class ലെ കുട്ടികളെ Manage ചെയ്യാം
Click here to watch user creation in full video tutorial.
How to Create parent login on sampoorna plus Mobile App
Some Screenshot of Sampoorna Plus App
\