സംസ്ഥാനത്തെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തുവരുന്ന പ്രൈമറി വിഭാഗം അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് , സൌത്ത് ഇന്ത്യ, ബംഗ്ലൂർ (RIESI). പ്രൈമറി, ഹൈസ്കൂൾ വിഭാഗം അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് ദിവസം മുതൽ 30 ദിവസം വരെ നീണ്ടു നിൽക്കുന്ന വിവിധ പരിശീലന പരിപാടികളാണ് ഓരോ വർഷവും RIESI നടപ്പിലാക്കി വരുന്നത്.
2023-24 അധ്യയന വർഷം ഇത്തരത്തിൽ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ള അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു താഴെ കൊടുത്ത Registration Link മുഖേന 30/06/2023 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
50 വയസ്സിൽ താഴെ പ്രായമുള്ള അധ്യാപകരെയാണ് ഉൾപ്പെടുത്തേണ്ടത്. പുതുതായി ജോലിയിൽ പ്രവേശിച്ചവർ, വനിതകൾ, എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷിവിഭാഗം എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. മുൻപ് RIESI യുടെ പരിശീലനം ലഭിച്ചവരെ ഉൾപ്പെടുത്തേണ്ടതില്ല. പരിശീലന പരിപാടികളുടെ അറിയിപ്പ് RIESI യിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് അധ്യാപകരെ പ്രസ്തുത ലിസ്റ്റിൽ നിന്നും പരിശീലനത്തിൽ ഉൾപ്പെടുത്തുന്നതും വിവരം വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന സ്കൂളുകളെ/അധ്യാപകരെ അറിയിക്കുന്നതുമാണ്. -