QIP യോഗ തീരുമാനങ്ങൾ
- ഈ വർഷം ക്ലാസ്സുകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീട്ടാനുള്ള തീരുമാനം പിൻവലിച്ചു. സ്‌കൂളുകൾ മാർച്ച് 31ന് മുമ്പ് തന്നെ അടയ്ക്കും.
- ഇന്ന് (07/06/2023) പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ക്യൂ.ഐ.പി സംഘടനകളുടെ യോഗം ചേരുകയുണ്ടായി.
പ്രധാന തീരുമാനങ്ങൾ ഇവയാണ്:
- നിലവിൽ പ്രഖ്യാപിച്ച സ്കൂൾ കലണ്ടർ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ 205 ദിവസമായി അംഗീകരിക്കാനും ധാരണയായി.
- തുടർച്ചയായി 6 പ്രവൃത്തി ദിവസങ്ങൾ പരമാവധി ഒഴിവാക്കും.
- വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പഠന സമയം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.
- സ്കൂളുകളിൽ സ്ഥിരാധ്യാപകരുടെ കുറവുള്ള സ്ഥലങ്ങളിൽ താത്കാലിക അധ്യാപകരെ വേഗത്തിൽ നിയമിക്കും. ( ഇനിയും ശേഷിക്കുന്ന സ്ഥലങ്ങളിൽ ).
- വിദ്യാലയമികവ് , ഗുണമേന്മ എന്നിവ ലക്ഷ്യം വച്ച് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും.