Join our Whatsapp channel for Updates Click to Follow

28/11/2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽ കൂടിയ QIP യോഗ തീരുമാനങ്ങൾ:

EduKsd
0
28/11/2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽ കൂടിയ QIP യോഗ തീരുമാനങ്ങൾ: 



👉🏻ഈ അധ്യയന വർഷത്തെ രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 ന് ആരംഭിച്ച് 22 ന് അവസാനിക്കും.

👉🏻യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 13നും, എൽ.പി വിഭാഗത്തിന് ഡിസംബർ 15നും ആരംഭിച്ച് 21 ന് അവസാനിക്കും. 

👉🏻ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഡിസംബർ 12 മുതൽ 22 വരെ നടക്കും.
ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ചോദ്യങ്ങൾ തയാറാക്കി നൽകും.

👉🏻വൊക്കേഷണൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും.
സ്കൂളുകളിൽ 
ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണം സമ്പൂർണ്ണ വഴി ശേഖരിക്കാനുള്ള സാധ്യത ആരായുന്നതാണ്.

👉🏻സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി കഴിഞ്ഞ മാസം നടത്തിയ സ്പെഷ്യൽ K-TET പരീക്ഷയിൽ വിജയശതമാനം വളരെ കുറഞ്ഞതിൽ എല്ലാ അധ്യാപക സംഘടനകളും ആശങ്ക രേഖപ്പെടുത്തി. അധ്യാപക സംഘടനകളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്ന് DGE മറുപടി നൽകി. 

👉🏻2010 - 2011 വർഷത്തെ സെൻസസ് ജോലി ചെയ്ത അധ്യാപകർക്ക് ലഭിച്ച ആർജിതാവധി ആനുകൂല്യം തിരിച്ചടച്ചവർക്ക് മടക്കി നൽകുന്നതിന് പൊതു ഉത്തരവ് ഇറക്കുന്നതാണ്. ഈ ഇനത്തിൽ എത്ര അധ്യാപകരുണ്ടെന്ന കണക്ക് സർക്കാർ സമാഹരിച്ചിട്ടുണ്ടെന്നും പൊതുവായ ഉത്തരവ് പരിഗണനയിലാണെന്നും അഡീഷണൽ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

👉🏻നവകേരള സദസിൽ ചട്ടങ്ങൾ മറികടന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് വിലക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. നവകേരള സദസിലേക്ക് അധ്യാപകരെ നിയോഗിച്ചു കൊണ്ട് ഉത്തരവിറക്കാൻ പഞ്ചായത്ത് അധികൃതർക്ക് അധികാരമില്ലെന്നും ഇത് വിലക്കാൻ വിദ്യാഭ്യാസവകുപ്പ് തയാറാകണമെന്നും യോഗത്തിൽ  ആവശ്യപ്പെട്ടു.

👉🏻ഭിന്നശേഷി വിഷയത്തിൽ പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും LSS/USS പരീക്ഷ മാർച്ചിൽ നടത്തണമെന്നും സ്കോളർഷിപ്പ് കുടിശിക ഉടൻ നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

👉🏻ഹൈസ്കൂൾ ക്ലാസുകളിൽ അധ്യാപക - വിദ്യാർത്ഥി അനുപാതം 1:40 നിലനിർത്തണമെന്നും ഇൻവാലിഡ് UID കൾ മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട സാഹചര്യം പുന:പരിശോധിക്കണമെന്നും, LSS/USS പരീക്ഷയുടെ പുന:പരിശോധനാ ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

👉🏻K-TET വിഷയത്തിൽ അധ്യാപകപക്ഷ നിലപാട് വേണമെന്നും കേന്ദ്രം ഫണ്ട് തടയുന്ന വിഷയത്തിൽ ചർച്ച വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

👉🏻കലോത്സവ ഫണ്ട് സംബന്ധിച്ച് SC കുട്ടികൾക്കുള്ള ഇളവിനെ പറ്റിയും ഗെയിംസ് ഇനങ്ങളുടെ ആധിക്യം പുന:പരിശോധിക്കണമെന്നും  സംഘടനകൾ ആവശ്യപ്പെട്ടു.







Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top