വിഷയം:- പൊതുവിദ്യാഭ്യാസം – പരീക്ഷാഭവൻ- മാർച്ച് 2024 – എസ്.എസ്. എൽ.സി. പരീക്ഷ – ജീവനക്കാർക്കുള്ള പ്രതിഫലം നൽകുന്നത് സംബന്ധിച്ച്.
സൂചന:-
2024 ലെ എസ്.എസ്.എൽ.സി. പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന ക്കാർക്കുളള പ്രതിഫലം നൽകുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ എല്ലാ ചീഫ് സൂപ്രണ്ടുമാരേയും അറിയിക്കേണ്ടതാണ്.
1. എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി പരീക്ഷ ആരംഭിച്ച 2024 മാർച്ച് 4 ന് മുമ്പായി പരീക്ഷാ ജോലികൾക്കായി നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ കേന്ദ്രത്തിൽ ചീഫ് സൂപ്രണ്ട് മുമ്പാകെ എത്തിച്ചേരുവാൻ നിർദ്ദേശം നൽകിയി രുന്നു. ഇപ്രകാരം എത്തിച്ചേരുന്ന ദിവസം കൂടി ഉൾപ്പെടുത്തി ആകെ 10 ദിവ സത്തെ പ്രതിഫലവും, ഡ്യൂട്ടി സർട്ടിഫിക്കറ്റും അധ്യാപകർക്ക് നൽകാവു ന്നതാണ്. ഡ്യൂട്ടി ചെയ്‌ത ദിവസങ്ങൾ മാത്രമേ പ്രതിഫലം നൽകുവാനായി പരിഗണിക്കുവാൻ പുടുളളൂ. എന്നാൽ അനധ്യാപക ജീവനക്കാർക്ക് 9 ദിവസത്തെ പ്രതിഫലം മാത്രമേ അനുവദനീയമായുളളൂ.
2. പ്രതിഫലം കഴിഞ്ഞ വർഷം നൽകിയ അതേ നിരക്കിൽ ആയിരിക്കണം നൽകേണ്ടത്.
(getButton) #text=(Circular Click Here to Download PDF) #icon=(download)
(getButton) #text=(Circular Click Here to Download PDF) #icon=(download)