ഹയര്‍സെക്കന്‍ഡറി HSE & VHSE അപേക്ഷ സമര്‍പ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍
പ്ലസ് വൺ പ്രവേശനം - ഓൺലൈൻ അപേക്ഷ ആരംഭിച്ചു..
പ്ലസ് വൺ പ്രവേശനത്തിനു വേണ്ടി ഓൺലൈൻ ആയി അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായിട്ടുള്ള രേഖകൾ :
- SSLC റിസൾട്ട് പ്രിന്റ് (കേരള SSLC വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകുമ്പോൾ രജിസ്റ്റർ നമ്പർ നൽകിയാൽ അവരുടെ SSLC സർട്ടിഫിക്കറ്റ് വിവരങ്ങൾ അപ്ലിക്കേഷൻ സൈറ്റിൽ വരും.)
- ആധാർ കാർഡ്
- മതിയായ ബാലൻസുള്ള മൊബെൽ ഫോൺ (ഫോണിൽ OTP വരും).
- സ്കൂളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള ക്ലബ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണെങ്കിൽ അവ ( ക്ലബ് സർട്ടിഫിക്കറ്റിൽ സർട്ടിഫിക്കറ്റിൻ്റെ നമ്പറും തീയതിയും ഉണ്ടായിരിക്കണം. )
- EWS വിഭാഗത്തിൽ പെട്ടവർക്ക് (മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്.
- റേഷൻ കാർഡ് (നിങ്ങളുടെ ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്താൻ.. )
- കല / കായിക / ശാസ്ത്രമേളകളിൽ ജില്ലാ തലത്തിലോ അതിനു മുകളിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അവ.
- LSS / USS പോലെ മികവ് തെളിയിക്കുന്ന പരീക്ഷകളിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റ്. NMMS നേടിയവർ ആണെങ്കിൽ അതിന്റെ റിസൾട്ട് പേജ്.
- മറ്റെന്തെങ്കിലും ബോണസ് പോയിന്റുകൾ (Scout, Little Kites, JRC, SPC, etc.) വെയിറ്റേജും ഉള്ള വിദ്യാർത്ഥികൾ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
- അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും ഒരു ലിസ്റ്റ് മുൻഗണന ക്രമത്തിൽ തയ്യാറാക്കിയത് കയ്യിൽ കരുതണം.
❖ അപേക്ഷ ഓൺലൈൻ മാത്രം തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും
❖ തിരുത്തലുകളും കൂട്ടിച്ചേർക്കലും സ്വയം ചെയ്യാം ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ
❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം
❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം
❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക
❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം
❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം
❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക
- പ്ലസ് വൺ അപേക്ഷ മെയ് 16 മുതൽ.
- അപേക്ഷ: അവസാന തീയതി:മെയ് 25
- ട്രയൽ അലോട്ട്മെന്റ് മെയ് 29
- ആദ്യ അലോട്മെന്റ് ജൂൺ.5
- ക്ലാസ്സുകള്‍ ജൂൺ.25ന് തുടങ്ങും.
- അവസാന അലോട്ട്മെന്റ് ജൂലൈ.31ന്.
HSE, VHSE വിഷയ കോമ്പിനേഷൻ കോഴ്സ് വിവരങ്ങൾ (കോഡ് ഉൾപ്പെടെ) താഴെ ലിങ്കുകളിൽ ലഭ്യമാണ്.
- HSE Course List: Click Here
- VHSE Course List: Click Here
- HSE School List & School Code: Click Here | Link2
- VHSE School List & School Code: Click Here