വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് (20/06/2024, വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേർന്ന QIP യോഗത്തിൽ ഉണ്ടായ ചർച്ചകളും തീരുമാനങ്ങളും.
👉🏻1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് 200 ദിവസമായി പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി.
👉🏻6, 7 ക്ലാസ്സുകളിലെ അധിക ശനിയാഴ്ചകൾ പുന:പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
👉🏻9,10 ക്ലാസ്സുകൾ തീരുമാനിക്കാൻകോടതിയെ സമീപിക്കും.
ഈ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്ന്
ചില അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.
👉🏻വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അദാലത്തുകൾ നടത്തുന്ന തീയതികൾ ക്യൂ.ഐ.പി യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു:
- 19/07/2024- കോഴിക്കോട്
- 26/07/2024- എറണാകുളം
- 05/08/2024- കൊല്ലം.
👉🏻 പ്രസ്തുത അദാലത്തുകളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ പങ്കെടുക്കും.
👉🏻പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഷയങ്ങളിലുമുള്ള പരാതികളും വിദ്യാലയങ്ങൾക്കും അധ്യാപകർക്കും സംഘടനകൾക്കും അദാലത്തുകളിൽ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടാവും.
👉🏻 ഈ വർഷം യു.ഐ.ഡി ഇൻവാലിഡ് താരതമ്യേന കുറവാണ്. എന്നിരുന്നാലും ശ്രദ്ധയിൽപെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ എത്രയും വേഗം തന്നെ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
👉🏻9, 10 ക്ലാസ്സുകളിൽ കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടം സംഭവിക്കുന്ന അധ്യാപകരെ 1:40 അനുപാതത്തിൽ സംരക്ഷണം നൽകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.
6 th വർക്കിംഗ് ഡേയിൽ ഇൻവാലിഡായി ചേർത്തിട്ടുള്ള UID കളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി DEO തലങ്ങളിൽ അടിയന്തര ഹിയറിങ്ങുകൾ സംഘടിപ്പിക്കും.