ക്ലാസ് ടീച്ചർ മുൻഗണന നൽകേണ്ട കാര്യങ്ങൾ അതിന്റെ പ്രാധാന്യം നോക്കി തയ്യാറാക്കാം. ഇതിൽ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് പ്രയോറിറ്റി നൽകാം.
1. ഒരു താൽക്കാലിക ലീഡറെ കണ്ടെത്തുക
2. എല്ലാ ദിവസവും ഫസ്റ്റ് ബെൽ അടിക്കുന്നതിനു മുമ്പ് ക്ലാസ് റൂം വൃത്തിയാക്കാനുള്ളഅറേഞ്ച് മെന്റ് ചെയ്യുക.
3. ക്ലാസ് സമയങ്ങളിൽ കുട്ടികൾ ഒരിക്കലും പുറത്തു പോകാൻ പാടില്ല.
4. ഇന്റർവെൽ സമയങ്ങളിൽ മാത്രമേ പുസ്തകം വാങ്ങാൻ പാടുള്ളൂ./ സ്കൂളിൽനിന്ന് അനൗൺസ്മെന്റ് നൽകുന്നതിന് അനുസരിച്ച്.
5. ക്ലാസും പരിസരവും ദിവസവും വൃത്തിയായി സൂക്ഷിക്കാൻ പറയുക.
6. ഒരു കാരണവശാലും നോട്ട് പുസ്തകത്തിന്റെയോ ടെക്സ്റ്റ് ബുക്കിന്റെയോ പേജ് കീറി ക്ലാസിൽ ഇടരുത് എന്ന് പറയുക.
7. ബെൽ സമയങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക.
8. ലീഡറുടെയോ അധ്യാപകരുടെയോ അനുവാദം കൂടാതെ ഒരു കുട്ടിയും പുറത്തിറങ്ങരുത്.
9. എല്ലാ കുട്ടികളും യൂണിഫോം എല്ലാ ദിവസവും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
10. എല്ലാ കുട്ടികളുടെയും ഫോൺ നമ്പർ വാങ്ങുക. ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക.
11. ക്ലാസ് ടീച്ചറുടെ പേരും ഫോൺ നമ്പറും വിഷയവും കുട്ടികൾക്ക് നൽകുക.
12. പ്ലേറ്റ് ഉള്ളവർക്ക് മാത്രമേ ഉച്ചഭക്ഷണം നൽകുകയുള്ളൂ.
13. സിസിടിവി ഉണ്ടെന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുക.
14. റേഷൻ കാർഡിന്റെ കോപ്പി കൊണ്ടുവരാൻ പറയുക.
15. എല്ലാ കുട്ടികളും ഫസ്റ്റ് ബെൽ അടിക്കുന്നതിന് മുമ്പ് ക്ലാസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
16. ക്ലാസിന് ആവശ്യമായ ഫർണിച്ചർ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
17. സ്കൂളിലെ ഒരു വസ്തുവും കേടുവരുത്താതിരിക്കുക. കേടുവരുന്നതിന് മതിയായ നഷ്ടപരിഹാരം കുട്ടിയുടെ ഭാഗത്തുനിന്ന് ഈടാക്കും.
18. ബാഡ്ജ് എല്ലാ കുട്ടികളും ധരിച്ചു എന്ന് ഉറപ്പു വരുത്തുക. സ്റ്റിച്ച് ചെയ്തതായിരിക്കണം.
19. ടൈംടേബിൾ നൽകി കഴിഞ്ഞാൽ കൃത്യമായ പുസ്തകം കൊണ്ടുവരുന്നു എന്ന് ഉറപ്പു വരുത്തുക.
20. എല്ലാ കുട്ടികളുടെയും വരുന്ന സ്ഥലം/ ലൊക്കേഷൻ എവിടെയാണെന്ന് ഉറപ്പുവരുത്തുക.
21. റെയിൽവേ ട്രാക്ക് ഒരിക്കലും ക്രോസ് ചെയ്യരുതെന്ന് പറയുക. നടക്കാൻ വേണ്ടി അണ്ടർ പാത് വേ ഉപയോഗിക്കാൻ പറയുക.
22. മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
23.കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ കൃത്യമായി കൊണ്ടുവരാൻ പറയുക.
24. മറ്റൊരാളുടെ വസ്തുക്കൾ ഒരു കാരണവശാലും എടുക്കരുത് എന്ന് പറയുക.
25. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഓഫീസിൽ ഏൽപ്പിക്കാൻ പറയുക.
26. സ്വർണാഭരണങ്ങൾ ധരിച്ചു വരരുത് എന്ന് പ്രത്യേകം പറയുക.
27. മേക്കപ്പ് സെറ്റ്, മൊബൈൽ കുട്ടികൾ കൊണ്ടുവരാൻ പാടില്ല. പിടിക്കപ്പെട്ടാൽ മാർച്ച് മാസത്തിനു ശേഷം മാത്രമേ നൽകുകയുള്ളൂ.
28. ക്ലാസ് റൂം വൃത്തിയാക്കുന്നതിന് വേണ്ട സാധനങ്ങൾ ക്ലാസിൽ സൂക്ഷിക്കുക. മറ്റു ക്ലാസുകൾക്ക് കൈമാറേണ്ടതില്ല.
29. എന്തെങ്കിലും കാരണവശാൽ കുട്ടിക്ക് ക്ലാസ്സിൽ വരാൻ സാധിച്ചില്ലെങ്കിൽ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരമറിയിക്കുകയും അടുത്തദിവസം സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
30. പഠനത്തിൽ ഏതെങ്കിലും രീതിയിൽ പിന്നോക്ക അവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ് എച്ച്എംസിന് ഈയാഴ്ച തന്നെ അറിയിക്കേണ്ടതാണ്.
31. USS, NMMS, നേടിയതും പ്രത്യേക കഴിവുള്ള കലാ- കായിക രംഗങ്ങളിൽ മികച്ചു നിൽക്കുന്ന കുട്ടികളെയും കണ്ടെത്തി ക്ലാസ്സ് ടീച്ചർ ഒരു ലിസ്റ്റ് തെയ്യാറാക്കുക.
32. വിജയസ്പർശം പോലെയുള്ള പദ്ധതികളിൽ ഉൾപ്പെടെണ്ട കുട്ടികൾ ഉണ്ടെങ്കിൽ അവരെയും പ്രത്യേകം രേഖപ്പെടുത്തി ക്ലാസ് ടീച്ചർ ഒരു ലിസ്റ്റ് സൂക്ഷിക്കുക.
33. എല്ലാ കുട്ടികളെയും വ്യക്തിപരമായി ക്ലാസ് ടീച്ചർ മനസ്സിലാക്കാൻ ശ്രമിക്കുക.
34. ക്ലാസ് സമയം കഴിഞ്ഞാൽ പെട്ടെന്ന് കുട്ടികൾ വീട്ടിൽ എത്തേണ്ടതാണ്.
35. ക്ലാസിലെ ഏതെങ്കിലും കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ വിഷയം ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽ പ്പെടുത്തുക. (അവർ അറിയാതെ)
36. ദൂരെ നിന്ന് നടന്നുവരുന്ന കുട്ടികൾ ഒരിക്കലും ഒറ്റയ്ക്ക് പോകാതിരിക്കുക.
37. ഒരു ക്ലാസിലെ കുട്ടികൾ മറ്റു ക്ലാസിൽ ഒരിക്കലും പ്രവേശിക്കരുത്.
38. ക്ലാസ്സ് ടീച്ചർ ആ ക്ലാസിലെ എല്ലാ കുട്ടികളുടെയും പേര് അറിഞ്ഞിരിക്കേണ്ടതാണ്.
39. കുട്ടികളുടെ ആധാർ കോപ്പി വാങ്ങി സൂക്ഷിച്ചു വെക്കുക.
തയ്യാറാക്കിയത്
Ashraf VVN
DGHSS, Tanur
Malappuram