Join our Whatsapp channel for Updates Click to Follow

Online registration system for KSRTC Student Concession from this academic year (2024-25).. Students can apply now through the link below.

EduKsd
0



ഈ അദ്ധ്യയന വർഷം (2024-25) മുതൽ KSRTC വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം.. താഴെ ലിങ്ക് മുഖേന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം..

(നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റവും താഴെ കൊടുത്ത ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്)


2024 - 25 അദ്ധ്യയന വർഷം മുതൽ KSRTC ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. KSRTC യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷൻ KSRTC ഓൺലൈനിലേക്ക് മാറ്റുന്നത്.

  • Students Registration :School Student Registration Link..>>: Click Here
  • College Student Registration Link..>>: Click Here
രജിസ്ട്രേഷനായി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭ്യമാകുന്നതാണ്.

തുക അടക്കേണ്ട നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്. ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് SMS വഴി അറിയാവുന്നതാണ്. വിദ്യാർത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. KSRTC യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളുന്നതാണ്.


സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.


നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 02.06.2024 നു മുമ്പായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്:












മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആർടിസി സ്റ്റുഡന്റ്സ് കൺസഷനും RFID സംവിധാനത്തിലേക്ക് മാറുകയാണ്.





إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top