The latest circular regarding midterm evaluations for Classes 1-9 has been released, providing crucial details for schools under the Sampoorna system. This blog highlights the key points to ensure smooth conduct of the evaluations.
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസ്സുകളിലെ അർദ്ധവാർഷിക മുഖ്യനിർണയത്തിൻ്റെ അടിസ്ഥാനത്തിൽ സമ്പൂർണ പ്ലസിൽ രേഖപ്പെടുത്തലുകൾ വരുത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസ്സുകളിലെ 2024-25 അധ്യയനവർഷത്തെ അർദ്ധവാർഷിക മൂല്യനിർണയത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിൽ പഠനപിന്തുണാപരിപാടി നടപ്പിലാക്കുന്നതിന് അക്കാദമിക മോണിറ്ററിംഗിന് സൂചന പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്‌തുത സർക്കുലറിൽ സമ്പൂർണ പ്ലസിലെ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ പ്ലസിൽ സ്കോർ എൻട്രി നടത്തുന്നത് സംബന്ധിച്ച വിശദാംശങ്ങൾ അനുബന്ധമായി ചേർക്കുന്നു.