SSLC ICT 2025 മോഡൽ പരീക്ഷ ജനുവരി 17 ന് ആരംഭിച്ച് ജനുവരി 29 നകം പൂർത്തിയാക്കണം. ഐ.ടി മോഡല്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍
- SSLC Model Exam Notification
- SSLC Model Exam Instruction
- SSLC Model Exam Chapter Information
- Download IT Model Exam Software From Sampoorna
എസ്.എസ്.എല്‍.സി ഐ.ടി പരിക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍
ഐ.ടി പരീക്ഷയ്ക്ക് തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സോഫ്റ്റ്വെയറിന്റെ സഹായത്തോടെ തിയറി-പ്രാക്ടിക്കല്‍ ഭാഗങ്ങള്‍ കമ്പ്യൂട്ടറില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
സ്‌കോറും മൂല്യനിര്‍ണ്ണയവും
ഐ.ടി പരീക്ഷയ്ക്ക് 50 സ്‌കോറാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 10 സ്കോര്‍ തിയറി ഭാഗത്തിനും 28 സ്കോര്‍ ഐ.ടി ശേഷികള്‍ പരിശോധിക്കുന്ന പ്രാക്ടിക്കല്‍ ഭാഗത്തിനും 2 സ്കോര്‍ ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിനും 10 സ്കോര്‍ സി.ഇ പ്രവര്‍ത്തനങ്ങള്‍ക്കും ആണ്. പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കും 28 സ്‌കോറിനുളള പ്രാക്ടിക്കല്‍ ഭാഗത്തിന്റെ ഉല്പന്നങ്ങളും പരീക്ഷ നടത്തുന്ന അദ്ധ്യാപകര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തേണ്ടതാണ്. തിയറി ഭാഗത്തിന്റെ മൂല്യനിര്‍ണ്ണയം സോഫ്റ്റ് വെയര്‍ നടത്തുന്നതാണ്. ഐ.ടി പരീക്ഷയുടെ സമയം 1 മണിക്കൂര്‍ ആണ് (സമാശ്വാസ സമയം ഉള്‍പ്പെടെ).
ഭാഗം 1 - തിയറി
തിയറി ഭാഗത്തിന്റെ സ്കോര്‍ 10 ആണ്. രണ്ട് വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക. അവ ചുവടെ ചേര്‍ത്തിരിക്കുന്നു.
വിഭാഗം 1 - തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഈ വിഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് 2 സ്‌കോറാണ്, 10 ചോദ്യങ്ങളുണ്ടാകും. 10 ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്.
വിഭാഗം 2 - തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഓരോ ചോദ്യത്തിനും 1 സ്‌കോറാണ്. ഈ വിഭാഗത്തില്‍ 5 ചോദ്യങ്ങളുണ്ടാവും. 5 ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്.
ഭാഗം 2 - പ്രാക്ടിക്കല്‍
പ്രാക്ടിക്കല്‍ ഭാഗത്തിന്റെ സ്കോര്‍ 28 ആണ്. നാല്‍ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍ ഓരോ വിഭാഗത്തിലും ലഭ്യമാകുന്ന 2 ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. പ്രാക്ടിക്കല്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളും ഓരോ പാഠഭാഗത്തിനമുള്ള സ്‌കോറും ചുവടെ ചേര്‍ത്തിരിക്കുന്നു.