Join our Whatsapp channel for Updates Click to Follow

22/03/2025 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വസതിയിൽ വച്ച QIP യോഗ തീരുമാനങ്ങൾ:

Anas Nadubail
0



QIP യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

22 മാർച്ച് 2025, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വസതിയിൽ വച്ച് QIP അധ്യാപക സംഘടനകളുടെ യോഗം ചേർന്നു. യോഗത്തിൽ വിവിധ വിദ്യാഭ്യാസ മേഖലാ വിഷയങ്ങൾ ചർച്ച ചെയ്യുകയും നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.


1. ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതി

സമൂഹത്തിനാകെ ഭീഷണിയായി മാറുന്ന ലഹരിവിപത്തിനെതിരെ ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനം യോഗത്തിൽ കൈക്കൊണ്ടു.


2. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി (SGEP)

പദ്ധതിയുടെ ടൈം ഷെഡ്യൂളിലും നടപ്പിലാക്കാനുള്ള പദ്ധതികളിലും മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള അവസരം അഞ്ച് ദിവസത്തിനകം സംഘടനകൾക്ക് നൽകും. അതിനുശേഷം, ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കും.


3. എട്ടാം ക്ലാസ് മിനിമം മാർക്ക് - പഠന പിന്തുണാ പദ്ധതി

  • 50 മാർക്കിൽ 40 മാർക്ക് എഴുത്തുപരീക്ഷയിലൂടെയാണ് ലഭ്യമാകുന്നത്.

  • 40 മാർക്കിൽ 12 മാർക്ക് കിട്ടാത്ത വിദ്യാർത്ഥികളുടെ പട്ടിക ഏപ്രിൽ 5 ന് തയ്യാറാക്കും.

  • SRG അംഗീകാരത്തിനുശേഷം, ഏപ്രിൽ 6, 7 തീയതികളിൽ രക്ഷിതാക്കലൂടെ യോഗം ചേരണം 

  • ഏപ്രിൽ 8-24: 10 പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക പഠനപിന്തുണാ ക്ലാസുകൾ.(പ്രതിദിനം 9:30 AM - 12:30 PM).

  • ഏപ്രിൽ 27, 28: വീണ്ടും പരീക്ഷ നടത്തി നിലവാരം മെച്ചപ്പെട്ടവരെ വിജയിപ്പിക്കൽ.

  • അധ്യാപകരെ നിർബന്ധിക്കില്ലെന്നും SSLC മൂല്യനിർണയത്താൽ അധ്യാപകരുടെ സാന്നിധ്യം കുറയുമെന്ന് സംഘടനകൾ അറിയിച്ചു.

  • വിരമിച്ച അധ്യാപകരുടേയും BRC, CRC അംഗങ്ങളുടേയും സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.

  • അവധിക്കാലത്തിൽ ജോലി ചെയ്യുന്നവർക്കായി Earned Leave surrender അനുവദിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.


4. അവധിക്കാല അധ്യാപക പരിശീലനം

  • മേയ് 13-17: DRG പരിശീലനം.

  • മേയ് 19-23: അധ്യാപക പരിശീലനം (ഒറ്റ സ്പെല്ലായി).

  • പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

  • കഴിഞ്ഞ തവണത്തെ Remuneration ലഭ്യമാക്കണം, പണമില്ലാതെ അക്വിറ്റൻസ് ഒപ്പിടാനാകില്ല.

  • AEO, DEO, DD തലങ്ങളിൽ QIP യോഗം വിളിക്കുക.

  • മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുക.


5. പാഠപുസ്തക വിതരണം

  • ഏപ്രിൽ 26: പത്താം ക്ലാസ് പാഠപുസ്തക വിതരണം.

  • മറ്റ് ക്ലാസുകൾക്കുള്ള വിതരണം മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ച് ഉദ്ഘാടനം ചെയ്യും.


6. അധ്യാപക സ്ഥലംമാറ്റം, പ്രൊമോഷൻ

  • അന്തർജില്ലാ സ്ഥലംമാറ്റം, പ്രൊമോഷൻ, ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റം സ്കൂൾ തുറക്കുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.


7. നിയമന അംഗീകാരം

  • NSS നൽകിയ കേസ് അടിസ്ഥാനമാക്കി സുപ്രീംകോടതി ഉത്തരവ് NSS ന് മാത്രം ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി.

  • ഭിന്നശേഷി നിയമനം തത്സ്ഥലങ്ങളിൽ ഒഴിവുള്ളിടത്തോളം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.

  • നിയമന അംഗീകാര ഫയലുകൾ വേഗത്തിൽ തീർപ്പാക്കണം.


8. കെ-ടെറ്റ് പ്രശ്നം

  • കെ-ടെറ്റ് പാസാകാത്ത അധ്യാപകരെ പിരിച്ചുവിടുന്ന തീരുമാനം ഉപേക്ഷിക്കണം.

  • പ്രത്യേക പരീക്ഷ നടത്തി വിഷയപരിഹാരം കണ്ടെത്തണം.


9. പ്രീപ്രൈമറി സ്കൂൾ വികസനം

  • പൂർണ്ണമായ അവഗണനയിൽ സർക്കാർ സമീപനം

  • എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണവും സൗജന്യ യൂണിഫോമും നൽകണം.

  • അധ്യാപകരുടെയും ആയമാരുടെയും വേതനം വർദ്ധിപ്പിക്കണം.


10. യൂണിഫോം വിതരണം

  • ഗവ. ഹൈസ്കൂളുകളിലെ LP, UP വിഭാഗത്തിലെ യൂണിഫോം വിതരണം ത്വരിതപ്പെടുത്തണം.

  • എയ്ഡഡ് സ്കൂൾ യൂണിഫോം അലവൻസ് സ്കൂൾ തുറക്കുന്നതിന് മുമ്പ് വിതരണം ചെയ്യണം.


11. D.El.Ed പരീക്ഷയും ഫലപ്രഖ്യാപനവും

  • ഏപ്രിൽ മാസത്തിൽ പരീക്ഷ നടത്തണം.

  • ജൂൺ 1ന് മുമ്പ് ഫലം പ്രസിദ്ധീകരിക്കണം.





Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top